Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fly To Galicia

Europe

യൂ​റോ​പ്പി​ൽ കു​റ​ഞ്ഞ നി​ര​ക്കി​ൽ പ​റ​ക്കാ​ൻ  'ഫ്ലൈ ​ടു ഗ​ലീ​ഷ്യ' ബ​ജ​റ്റ് എ​യ​ർ​ലൈ​ൻ

ബ​ർ​ലി​ൻ: യൂ​റോ​പ്യ​ൻ യാ​ത്രാ​പ്രേ​മി​ക​ൾ​ക്കും പ്ര​വാ​സി​ക​ൾ​ക്കും ആ​ശ്വാ​സ​മാ​യി കു​റ​ഞ്ഞ നി​ര​ക്കി​ൽ കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ളു​മാ​യി പു​തി​യ ബ​ജ​റ്റ് എ​യ​ർ​ലൈ​ൻ എ​ത്തു​ന്നു. ’ഫ്ലൈ ​ടു ഗ​ലീ​ഷ്യ’എ​ന്ന വി​മാ​ന​ക്ക​മ്പ​നി​യാ​ണ് ഈ ​വ​ർ​ഷം ഡി​സം​ബ​ർ ഒ​ന്ന് മു​ത​ൽ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. സ്പെ​യി​നി​ലെ സാ​​ന്‍റിയാഗോ ഡി ​കോ​മ്പോ​സ്റ്റെ​ല​യി​ലു​ള്ള റോ​സാ​ലി​യ ഡി ​കാ​സ്ട്രോ വി​മാ​ന​ത്താ​വ​ളം (Santiago-Rosalía de Castro Airport) കേ​ന്ദ്രീ​ക​രി​ച്ചാ​ണ് സ​ർ​വീ​സു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

35 പൗ​ണ്ട് (ഏ​ക​ദേ​ശം 40 യൂ​റോ) മു​ത​ൽ ആ​രം​ഭി​ക്കു​ന്ന കു​റ​ഞ്ഞ ടി​ക്ക​റ്റ് നി​ര​ക്കു​ക​ളാ​ണ് എ​യ​ർ​ലൈ​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം.

 സ്പെ​യി​നി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളാ​യ അ​ലി​കാ​ന്റെ, ഗ്ര​നാ​ഡ, സ​ര​ഗോ​സ എ​ന്നി​വ​യ്ക്ക് പു​റ​മെ ഇ​റ്റ​ലി​യി​ലെ വെ​നീ​സ്, മി​ലാ​ൻ, ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ലെ പ്രാ​ഗ്, ജ​ർ​മ​നി​യി​ലെ മ്യൂ​ണി​ക്ക്, ബെ​ൽ​ജി​യ​ത്തി​ലെ ബ്ര​സ​ൽ​സ് എ​ന്നി​ങ്ങ​നെ യൂ​റോ​പ്പി​ലെ 8 പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കാ​ണ് തു​ട​ക്ക​ത്തി​ൽ വി​മാ​ന​ങ്ങ​ൾ പ​റ​ക്കു​ക.

പ്ര​സി​ദ്ധ​മാ​യ ’കാ​മി​നോ ഡി ​സാ​ന്റി​യാ​ഗോ കാ​ൽ​ന​ട തീ​ർ​ഥാട​ന​ത്തി​ന് എ​ത്തു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് തീ​ർ​ത്ഥാ​ട​ക​ർ​ക്ക് പു​തി​യ സ​ർ​വീ​സ് വ​ലി​യ തു​ണ​യാ​കും. 2027 ’വി​ശു​ദ്ധ വ​ർ​ഷം’ (Holy Year / Ano Santo)  ആ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ റെ​ക്കോ​ർ​ഡ് തീ​ർ​ഥാ​ട​ക​രെ​യാ​ണ് സ്പെ​യി​ൻ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ സ്പെ​യി​നി​ലെ ഗ​ലീ​ഷ്യ മേ​ഖ​ല​യി​ലേ​ക്കു​ള്ള വ്യോ​മ​യാ​ത്ര സു​ഗ​മ​മാ​ക്കു​ന്ന​തി​നൊ​പ്പം മ​റ്റ് പ്ര​മു​ഖ എ​യ​ർ​ലൈ​നു​ക​ളും ഇ​വി​ടേ​ക്ക് കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ വ്യാ​പി​പ്പി​ക്കാ​ൻ ത​യ്യാ​റെ​ടു​ക്കു​ക​യാ​ണ്.

ചു​രു​ങ്ങി​യ ചി​ല​വി​ൽ യൂ​റോ​പ്പി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​നും പ്ര​കൃ​തി​ഭം​ഗി ആ​സ്വ​ദി​ക്കാ​നും ആ​ഗ്ര​ഹി​ക്കു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് ’ഫ്ലൈ ​ടു ഗ​ലീ​ഷ്യ’ മി​ക​ച്ചൊ​രു യാ​ത്രാ​നു​ഭ​വ​മാ​യി മാ​റും.

Latest News

Corehub Up